IndiaNEWS

അപകീര്‍ത്തിക്കേസില്‍ സ്റ്റേ ഇല്ല ; രാഹുൽ ഗാന്ധിക്ക് തിരിച്ചടി

സൂറത്ത്:അപകീര്‍ത്തി പരാമര്‍ശക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി.ശിക്ഷാ വിധിയില്‍ സ്‌റ്റേ ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹര്‍ജി കോടതി തള്ളി.സൂറത്ത് സെഷന്‍സ് കോടതിയുടേതാണ് നടപടി.
അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കഴിഞ്ഞ 13 ന് കോടതി വിശദമായി വാദം കേട്ടിരുന്നു.ബി.ജെ.പി എം.എല്‍.എ പൂര്‍ണേശ് മോദിയുടെ പരാതിയിലായിരുന്നു കേസ്.

Back to top button
error: