പഴയ തലമുറയിൽ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്ഥിരമായി കഴിച്ചിരുന്ന ഒരു രാത്രിഭക്ഷണമാണ് ചെറുപയര്‍ കഞ്ഞി.ശരീരത്തിന് പ്രതിരോധ ശേഷി നൽകാൻ ഏറെ നല്ലതാണ് ചെറുപയര്‍കഞ്ഞി.ഇതിലെ വിവിധ ജീവകങ്ങളാണ് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നത്.
അനീമിയ പോലുള്ള രോഗങ്ങള്‍ പരിഹരിക്കാനുള്ള മുഖ്യവഴിയാണ് ചെറുപയർ.ഇത് ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.മഴക്കാലത്ത് ശരീരത്തിന്റെ ദഹനപ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിന് ചൂടു നൽകുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുപയർ കഞ്ഞി.
നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചെറുപയര്‍.ചെറുപയര്‍ കൊണ്ടുള്ള കഞ്ഞി രാവിലെയോ രാത്രിയോ കഴിക്കുന്നത് ആരോഗ്യപ്രദമാണ്.ദഹനപ്രക്രിയ ഏറെ എളുപ്പമാക്കുന്ന ഒന്നാണ് ഇത്. ഗ്യാസ്, അസിഡിറ്റി, മലബന്ധം, കുടവയർ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും ചെറുപയർ കഞ്ഞി ഏറെ നല്ലതാണ്.കഫ, പിത്ത രോഗങ്ങളെ ചെറുക്കാനുള്ള നല്ലൊരു വഴികൂടിയാണ് ചെറുപയര്‍ കഞ്ഞി.
ചെറുപയര്‍ കഞ്ഞി
=================
ചേരുവകള്‍:
കുത്തരി- 100 ഗ്രാം
ചെറുപയര്- 100 ഗ്രാം
പച്ചത്തേങ്ങ- 1എണ്ണം
ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്നവിധം:
തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ എടുത്തുവെയ്ക്കുക.രണ്ടാം പാലില്‍ കുത്തരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക. ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് ഒരു തിളവരുമ്പോള്‍ വാങ്ങിവെക്കുക.
നോട്ട്: ചെറിയ കുട്ടികള്‍ക്കും മറ്റും ഇത് കൊടുക്കുന്നത് ഏറെ നല്ലതാണ്.