കൊല്ലം: തിരയിൽപ്പെട്ട് ഏഴുവയസുകാരി മരിച്ചു. കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസന്റെയും റീനയുടെയും മകൾ ജോഷ്ന ജിസൻ (7) ആണു മരിച്ചത്.
ഇന്നലെ വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോർട്ടിനും ഇടയിലുള്ള സ്ഥലത്തുവെച്ചായിരുന്നു അപകടം.
കുട്ടികളെ കടൽത്തീരത്ത് ഇറക്കിയിട്ട് ഡ്രൈവർ വാഹനം പാർക്ക് ചെയ്യാൻ പോയ സമയത്തായിരുന്നു സംഭവം.