KeralaNEWS

മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച 726 ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും;പിഴ ഇങ്ങനെ

തിരുവനന്തപുരം:മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച 726 ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.റോഡപകടങ്ങള്‍കുറയ്ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് ക്യാമറകൾ സ്ഥാപിച്ചത്.
 
 കെല്‍ട്രോൺ സ്ഥാപിച്ച. നിര്‍മിത ബുദ്ധി കാമറകളാണ് ഇവ.ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇവ കണ്ടുപിടിക്കും. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് കാമറ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും. അവിടെനിന്നാണ് വാഹന ഉടമയ്ക്ക് ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള പിഴ നോട്ടീസ് അയക്കുക.

പിഴ ഇങ്ങനെ

ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ
രണ്ടാംതവണ – 1000
ലൈസന്‍സില്ലാതെ യാത്ര -5000
ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000
അമിതവേഗം – 2000
മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ – ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ
രണ്ടാംതവണ – രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ
ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ – മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000
രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ
ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ – 1000
സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500
ആവര്‍ത്തിച്ചാല്‍ – 1000

Back to top button
error: