KeralaNEWS

കേന്ദ്രം അനുമതി നൽകിയാലും സിൽവർ ലൈൻ കേരളത്തിൽ നടപ്പാക്കാൻ സമ്മതിക്കില്ല: വി ഡി സതീശൻ

ചെങ്ങന്നൂർ:കേന്ദ്ര അനുമതി ലഭിച്ചാലും സിൽവർ ലൈൻ നടപ്പാക്കാന്‍ യു ഡി എഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്തിച്ചേരാം.അതിന് പകരം കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി അനുവദിക്കില്ലെന്നതു തന്നെയാണ് ഇപ്പോഴും യു ഡി എഫ് നിലപാടെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Signature-ad

ഏറ്റവും കൂടുതല്‍ ട്രെയിന്‍ യാത്ര ചെയ്യുന്നത് കേരളീയരാണ്.കേരളത്തിന് അവകാശപ്പെട്ടതാണ് വന്ദേ ഭാരത്. അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല. റെയില്‍വെ ഉണ്ടായ കാലം മുതല്‍ക്കെ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്.അത്തരമൊരു മാറ്റത്തിന്റെ ഭാഗം മാത്രമാണ് വന്ദേ ഭാരത്. വന്ദേ ഭാരത് കാസര്‍കോട് വരെ നീട്ടണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത് യു ഡി എഫ് ആണ്.അത് അംഗീകരിച്ചതിൽ സന്തോഷമുണ്ട്-വി ഡി സതീശൻ പറഞ്ഞു.

Back to top button
error: