തിരുവനന്തപുരം:മില്‍മ റിച്ച് പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു.അതേസമയം കൊഴുപ്പു കുറഞ്ഞ മില്‍മ സ്മാര്‍ട് പാലിന്റെ വിലവര്‍ധന നിലനില്ക്കും.
അരലിറ്റര്‍ റിച്ച് പാലിന് 29 രൂപയില്‍ നിന്ന് 30 രൂപയായും സ്മാര്‍ട് പാലിന് 24 രൂപയില്‍ നിന്നും 25 ആയുമാണ് വര്‍ധിച്ചത്.എന്നാല്‍ മില്‍മയുടെ വില വര്‍ധന സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും പരിശോധിക്കുമെന്നും മന്ത്രി ചിഞ്ചു റാണി പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് റിച്ച് പാലിന്റെ വില വര്‍ധന പിന്‍വലിച്ചത്.
നഷ്ടം നേരിട്ടതിനാലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നുവെന്നും മില്‍മ വ്യക്തമാക്കിയിരുന്നു.