LocalNEWS

വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ 3000 കിലോ ഹാന്‍സ് പിടികൂടി

മലപ്പുറം:വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ 3000 കിലോ ഹാന്‍സ് പിടികൂടി.പാലക്കാട്‌  കുലുക്കല്ലൂര്‍ ചുണ്ടമ്ബറ്റ അറക്കവീട്ടില്‍ അബ്ദുല്‍ ഷഫീഖ് (35), വല്ലപ്പുഴ മുളയംകാവ് മണ്ണാടം കുന്നത്ത് വീട്ടില്‍ അബ്ദുല്‍ റഹിമാന്‍ (35) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.ഇവരില്‍നിന്ന് രേഖകളില്ലാത്ത 1.29 ലക്ഷം രൂപയും പിടിച്ചെടുത്തു.
മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റ്‌ സംഘവും സംയുക്തമായി വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലോറിയില്‍ ബിസ്‌ക്കറ്റിനും മിട്ടായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്തിയ ഹാന്‍സ് പിടികൂടിയത്.

Back to top button
error: