ന്യൂഡൽഹി:കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം.നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് എഴുതാൻ സാധിക്കുക.
പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാൻ അനുവദിക്കുന്നതാണ് പുതിയ തീരുമാനം. 2024 ജനുവരി ഒന്നിന് ഇത് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മലയാളത്തിന് പുറമേ മറാത്തി, കനഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, തുടങ്ങിയ ഭാഷകളിലും പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടായിരിക്കും.