KeralaNEWS

കൊച്ചിയിലെ മാലിന്യമല എന്ന് മാറും?

കൊച്ചി:ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീപിടിച്ചതിന്റെ പുകപടലങ്ങൾ കേരളത്തിൽ ഇതുവരെ അടങ്ങിയിട്ടില്ല.അതിന്റെ പുകമണം മാറും മുൻപേ വീണ്ടും മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയാണ് കൊച്ചി.
ഒരാളെക്കാളും പൊക്കത്തിലാണ് വൈറ്റില ജംഗ്ഷന് തൊട്ടടുത്ത് മാലിന്യ കൂമ്പാരം, അതും റോഡ് സൈഡിൽ തന്നെ.മെഡിക്കൽ
വേസ്റ്റ് വരെ റോഡിൽ ചിതറിക്കിടപ്പുണ്ട്.കൊച്ചിയിൽ ഇതൊരു പതിവ് കാഴ്ചയായിരിക്കുകയാണ് ഇന്ന്.
അതേസമയം കൊച്ചിയിൽ മാലിന്യം തള്ളിയവരിൽ നിന്ന് ഒരു മാസത്തിനിടെ ഈടാക്കിയത് 54 ലക്ഷം രൂപയാണ്. കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് 54 ലക്ഷം പിഴ ഈടാക്കിയത്.മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി.എന്നാൽ ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ലെന്നാണ് കൊച്ചിയിലെ ഈ‌ കാഴ്ചകൾ തെളിയിക്കുന്നത്.

Back to top button
error: