പാലക്കാട്:കേരളത്തിലെ ഒരേയൊരു മാംഗോസിറ്റിയാണ് പാലക്കാട്.മുതലമട, കൊല്ലങ്കോട്, പട്ടഞ്ചേരി, എലവഞ്ചേരി പഞ്ചായത്തുകളിലായി ഏകദേശം 7,000ത്തിലധികം ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഇവിടുത്തെ മാവ് കൃഷി.
മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ ഇവിടുത്തെ മാവുകളില്‍ നിന്ന് മധുരമൂറുന്ന മാങ്ങകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിത്തുടങ്ങും.കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ മാവ് കൃഷി ചെയ്യുന്ന ഒരേയൊരു സ്ഥലമാണ് പാലക്കാട്ടെ മുതലമട.എന്നാൽ കാലാവസ്ഥ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും മൂലവും ഇത്തവണ മാവിന്‍തോട്ടങ്ങളിൽ വി ളവ് കുത്തനെ കുറഞ്ഞിരിക്കുകയാണ്.ഇത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മാർക്കറ്റുകളിൽ മാമ്പഴത്തിന്റെ വില ഉയരാൻ കാരണമാകും.എന്നാൽ കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുമില്ല എന്നാണ് വാസ്തവം.
മുതലമടയിലെ മാമ്പഴത്തിന്റെ വില
ബങ്കനപ്പള്ളി 35-50, സിന്ദൂരം 30- 50, ആപോസ്- 60-80, തോത്തപേരി- 15- 20, അല്‍ഫോന്‍സ – 60-80, ഹിമപസന്ത് – 80- 100, കലാപാടി – 60 – 70, നിലം 45 -50, റിമോണിയ – 30-40, ചക്കരപുട്ടി 70 – 80 എന്നിങ്ങനെയാണ് നിലവില്‍ കര്‍ഷകര്‍ക്ക് വില ലഭിക്കുന്നത്. വര്‍ഷത്തില്‍ 500- 680 കോടി രൂപ വരെ വിറ്റുവരവുള്ളതാണ് പാലക്കാട്ടെ മാങ്ങ കൃഷി.