മുഖവും നമ്ബറും വ്യക്തമാകും
1. രാത്രിയിലും വ്യക്തതയേറിയ ദൃശ്യങ്ങള്‍ ലഭിക്കും
2. സീറ്റ്ബെല്‍റ്റിടാത്തവരുടെ മുഖവും നമ്ബര്‍പ്ലേറ്റും വ്യക്തമാകും
3. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റില്ലെങ്കിലും പകര്‍ത്തും
4. ഡ്രൈവിംഗിനിടെ മൊബൈലുപയോഗവും അമിതവേഗവും പിടികൂടും
5. ഇന്‍ഷ്വറന്‍സ്, രജിസ്ട്രേഷന്‍ രേഖകള്‍ വാഹന്‍ സോഫ്‌റ്റ്‌വെയറില്‍ പരിശോധിച്ച് പിഴചുമത്തും
5 വര്‍ഷം ദൃശ്യം സൂക്ഷിക്കും
ഗതാഗതനിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ അഞ്ച് വര്‍ഷം സൂക്ഷിക്കാനുള്ള സംവിധാനം കണ്‍ട്രോള്‍റൂമിലെ ഡേറ്റാസെന്ററിലുണ്ട്.726കാമറകളിലെയും ദൃശ്യങ്ങള്‍ ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കും. .
പിഴത്തുക
ഹെല്‍മെറ്റില്ലാത്ത യാത്ര-500 രൂപ
പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത്-500
മൂന്നുപേരുടെ ബൈക്ക് യാത്ര-1000
ഡ്രൈവിംഗിനിടെ മൊബൈല്‍വിളി-2000
സീറ്റ്‌ബെല്‍റ്റില്ലാത്ത യാത്ര-500
അമിതവേഗം-1500
അനധികൃത പാര്‍ക്കിംഗ്-250