IndiaNEWS

ഗാന്ധിജിക്ക് പിന്നാലെ മൗലാനാ അബ്ദുൽ കലാം ആസാദും പാഠപുസ്തകത്തിൽ നിന്ന് പുറത്ത്

ന്യൂഡൽഹി:ഗാന്ധിജിക്ക് പിന്നാലെ മൗലാനാ അബ്ദുൽ കലാം ആസാദും പാഠപുസ്തകത്തിൽ നിന്ന് പുറത്ത്.പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസിൽ നിന്നാണ് നീക്കം ചെയ്തിരിക്കുന്നത്…!
സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു – മൗലാന അബ്ദുൽ കലാം ആസാദ്.
കൂടുതൽ വിവരങ്ങൾ 
ഇന്ത്യയിൽ  ആദ്യമായി 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി – മൗലാന ആസാദ്
ജാമിയ മിലിയ ഇസ്ലാമിയ വിദ്യാഭ്യാസ സ്ഥാപന രൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചയാൾ – മൗലാന ആസാദ്
ഐ ഐ ടി കളുടെ പിതാവ് എന്ന് പരിഗണിക്കപ്പെടുന്ന രാഷ്ട്രീയ നേതാവ് – . മൗലാന ആസാദ്
ഐ ഐ ടി എന്ന പേരിന് അംഗീകാരം നൽകിയത് – മൗലാന ആസാദ്
യുജിസിയുടെ അധികാര പരിധി മൂന്നു യൂണിവേഴ്സിറ്റികളിൽ നിന്ന്  ഇന്ത്യയിലെമ്പാടും വ്യാപിപ്പിച്ച HRD മന്ത്രി – മൗലാന ആസാദ്
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നതും പിൽക്കാലത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ആയതുമായ സ്ഥാപനത്തിന് തറക്കല്ലിട്ടത് – മൗലാന ആസാദ്
പിൽക്കാലത്ത് ഡൽഹി യൂണിവേഴ്സിറ്റിയിലെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ആയി മാറിയ ഡൽഹിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആവിഷ്ക്കരിച്ചത് –  മൗലാന ആസാദ്
വിദ്യാഭ്യാസം ഇന്ത്യൻ പൗരന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് – മൗലാന ആസാദ്
ഹിന്ദു – മുസ്ലിം ഐക്യത്തിന് വേണ്ടി നിലകൊള്ളുകയും ഇന്ത്യാ-പാക്  വിഭജനത്തെ എതിർക്കുകയും ചെയ്ത വ്യക്തിത്വം – മൗലാന ആസാദ് ..
ഇപ്പോൾ ഈ മഹാന്റെ പേര് NCERT പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു…!
” നിയമനിർമ്മാണ സഭയുടെ കീഴിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് എട്ട് മുഖ്യ  കമ്മിറ്റികൾ ഉണ്ടായിരുന്നു… സാധാരണ .ജവഹർലാൽ നെഹ്രു, രാജേന്ദ്രപ്രസാദ്, സർദാർ പട്ടേൽ ,  മൗലാന ആസാദ് , അംബേദ്ക്കർ എന്നിവരിൽ ഒരാൾ ഈ കമ്മിറ്റികളിലെ അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു…” ഈ വാചകങ്ങളിൽ നിന്ന് മൗലാന ആസാദിനെ എടുത്തുമാറ്റിയിരിക്കയാണ്!
കഴിഞ്ഞ വർഷം ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഫെലോഷിപ്പ് നിർത്തലാക്കിയിരുന്നു… ഈ ഫെലോഷിപ്പ് ബുദ്ധമതക്കാർ , ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ജൈനന്മാർ, പാഴ്സികൾ , സിഖുകാർ എന്നീ വിഭാഗങ്ങൾക്ക് വേണ്ടി ആയിരുന്നു ….
ഒരു കാര്യം കൂടി പറയാം….
മൗലാന ആസാദ് ഏതാണ്ട് 10 കൊല്ലം ബ്രിട്ടീഷ് തടവറയിൽ കഴിഞ്ഞ മഹദ് വ്യക്തിയാണ് … !!

Back to top button
error: