KeralaNEWS

കായംകുളത്ത് കായലിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ആലപ്പുഴ:കായംകുളത്ത് കായലിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.ഒരാളെ കാണാതായി.
മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ് രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ് (13), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു (13) എന്നിവരാണ് മരിച്ചത്.കാണാതായ ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതംകൃഷ്ണ (13) നായുള്ള തിരച്ചിൽ തുടരുകയാണ്.
കായംകുളം ചൂളതെരുവിൽ എൻ ഡി പി സി യുടെ സോളാർ പാനൽ കാണാൻ എത്തിയതാണ് വിദ്യാർത്ഥികൾ.പിന്നീട് വൈകിട്ട് കായംകുളം കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

Back to top button
error: