LIFEMovie

സാരിയിൽ ‘അണ്ടര്‍ വാട്ടര്‍’ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിച്ച് താപ്സി പന്നു- വീഡിയോ

സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകൾ ചിലപ്പോഴെങ്കിലും വ്യത്യസ്തതകൾ കൊണ്ടോ പുതുമകൾ കൊണ്ടോ ഏറെ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധേയമാവുകയാണ് പ്രിയ താരം താപ്സി പന്നുവിൻറെ ഒരു ഫോട്ടോഷൂട്ട് വീഡിയോ. വെള്ളത്തിനടിയിൽ വച്ചാണ് തപ്സിയുടെ ഫോട്ടോഷൂട്ട്. ഇത്തരത്തിൽ ‘അണ്ടർ വാട്ടർ’ ഫോട്ടോഷൂട്ട് പല താരങ്ങളും മുമ്പും നടത്തിയിട്ടുള്ളതാണ്. എന്നാൽ താപ്സിയുടെ ഫോട്ടോഷൂട്ടിനൊരു പ്രത്യേകതയുണ്ട്. വെള്ളത്തിനടിയിൽ സ്വിം സ്യൂട്ടോ, ബിക്കിനിയോ ഒന്നും ധരിച്ചല്ല തപ്സി പോസ് ചെയ്യുന്നത്. സാരിയാണ് തപ്സിയുടെ വേഷം.

അണ്ടർ വാട്ടർ ഫോട്ടോഷൂട്ടിൽ സാധാരണഗതിയിൽ അങ്ങനെ ആരും തെരഞ്ഞെടുക്കുന്ന വേഷമല്ല സാരി. മറ്റൊന്നുമല്ല, കാറ്റിലും വെള്ളത്തിലുമെല്ലാം സാരി നമ്മുടെ സൗകര്യത്തിന് ഒതുങ്ങിക്കിട്ടില്ല എന്നതിനാലാണ് ആരുമിത് ഈ ഉപയോഗത്തിന് തെരഞ്ഞെടുക്കാത്തത്. വെള്ളത്തിനടിയിൽ ചെറുതായി ഒന്ന് നീന്താൻ തന്നെ സാരി ഒട്ടും സൗകര്യപ്രദമായ വേഷമല്ല. ഇത് കൈകാര്യം ചെയ്യുകയെന്നതും ചെറിയ കാര്യമല്ല.

 

View this post on Instagram

 

A post shared by Taapsee Pannu (@taapsee)

Signature-ad

എന്നാൽ ഏറെ രസകരമായി, ഭംഗിയായാണ് തപ്സി സാരിയിൽ അണ്ടർ വാട്ടർ ഫോട്ടോഷൂട്ടിനായി പോസ് ചെയ്യുന്നത്. ഇതിൻറെ ചെറുവീഡിയോ തപ്സി തന്നെ സോഷ്യൽ മീഡിയിയലൂടെ പങ്കുവച്ചിരിക്കുകയാണ്. മസ്റ്റർഡ് യെല്ലോ സാരിയും സ്ലീവ്‍ലെസ് ബ്ലാക്ക് ജാക്കറ്റുമാണ് തപ്സിയുടെ വേഷം. മുടിയും കെട്ടിവച്ചിട്ടില്ല. അൽപം ക്ലാസിക് ലുക്ക് പകരുന്നതാണ് തപ്സിയുടെ വേഷം. എന്തായാലും സാരിയിൽ അണ്ടർ വാട്ടർ ഫോട്ടോഷൂട്ട് ട്രൈ ചെയ്തതിന് തപ്സിക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. ധാരാളം പേർ ഈ വീഡിയോയ്ക്ക് പ്രതികരണവും നൽകുന്നുണ്ട്. ഫിറ്റ്നസിൻറെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തൊരു താരം കൂടിയാണ് തപ്സി. വർക്കൗട്ടിലൂടെയും സ്ട്രിക്റ്റ് ഡയറ്റിലൂടെയും സിക്സ് പാക്കിലേക്ക് താരം കടന്നത് നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.

Check Also
Close
Back to top button
error: