ന്യൂഡൽഹി:മതപരമായ ഘോഷയാത്ര യിൽ ആയുധങ്ങളുടെ പ്രസക്തി എന്താണെന്ന ചോദ്യവുമായി സുപ്രീംകോടതി മുൻ ജഡ്ജി റോഹിങ്ടൺ നരിമാൻ.രാമനവമി ഘോഷയാത്രകൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
വിദ്വേഷകുറ്റങ്ങൾ തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെ ന്ന 2018ലെ തെഹ്സീൻ പൂനാവാല കേസിലെ സുപ്രീംകോടതി മാർഗനിർദേശം പാലിച്ചിരുന്നുവെങ്കിൽ രാമന വമി വേളയിൽ ഇത്തരം ലജ്ജാകരമായ സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഹനുമാൻ ജയന്തി ആഘോഷ വേളയിലും ദിവസങ്ങൾ നീണ്ട അക്രമങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള പൊലീസ് സേനയെ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരജനങ്ങളുടെ മൗലിക കടമകളെക്കുറിച്ചും ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്.ഇന്ത്യയിൽ താമസിക്കുന്ന മുസ്ലിംകളെല്ലാം ഇന്ത്യക്കാരാണ് എന്ന് അവരെ ഉണർത്തിക്കൊണ്ട് വേണം ഇതാരംഭിക്കാൻ. ഈ അടിസ്ഥാനവസ്തുത എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനകളിൽ ഊട്ടിയുറപ്പിച്ചു കഴിഞ്ഞാൽ കാര്യങ്ങൾ ഏറെ മെച്ചപ്പെടും.
ഇവിടുത്തെ മാധ്യമങ്ങളും മോശക്കാരല്ല.രാമനവമി ഘോഷയാത്രകൾക്ക് നേരെ കല്ലേറുണ്ടാവുകയും അതി
അതേസമയം രാമനവമി ദിനത്തില്‍ ഉത്തർപ്രദേശിലെ ആഗ്രയില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാലു പ്രവര്‍ത്തകരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.
ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറില്‍ പശുവിനെ അറുത്തശേഷം നാലു മുസ്ലിം യുവാക്കള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്ലിം യുവാക്കള്‍ക്കെതിരായ പരാതി വ്യാജമാണെന്നും പിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തി.
ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ടാണത്രെ പ്രധാന സൂത്രധാരന്‍. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും അനുയായികളും മെഹ്താബ് ബാഗില്‍ മാര്‍ച്ച് 29ന് രാത്രി പശുവിനെ അറുക്കുകയായിരുന്നു. പിന്നാലെ പാര്‍ട്ടി പ്രവര്ത്തകന് ജിതേന്ദ്ര കുശ്വാഹയോട് പൊലീസില്‍ പരാതി നല്കാന് നിര്‍ദേശിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
മുഹമ്മദ് റിസ്വാന്, മുഹമ്മദ് നകീം, മുഹമ്മദ് ഷാനു, ഇമ്രാന് ഖുറൈശി എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസില്‍ പരാതി നല്‍കിയത്. തൊട്ടടുത്ത ദിവസം ഇമ്രാനെയും ഷാനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. കേസില്‍ ഇവര്‍ക്ക് പങ്കില്ലെന്നും വ്യാജ പരാതിയിലൂടെ വര്‍ഗീയ കലാപമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ആഗ്ര ചത്ത മേഖലയിലെ അഡീഷണല്‍ പൊലീസ് കമീഷണര്‍ ആര്.കെ സിംഗ് വെളിപ്പെടുത്തി.