IndiaNEWS

ടി.വി.ആർ ഷേണായിയുടെ ഭാര്യസരോജ ഷേണായി അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന
ടി.വി. ആർ ഷേണായിയുടെ ഭാര്യ സരോജ ഷേണായി ( 82 ) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി ഉറങ്ങാൻ കിടന്ന അവർ ബാത്ത് റൂമിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 2018 ഏപ്രിൽ 17 നാണ് ടി.വി. ആർ ഷേണായി അന്തരിച്ചത്. വാർദ്ധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമേ സരോജ ഷേണായിക്ക് ഉണ്ടായിരുന്നുള്ളൂ. സംസ്കാരം ഇന്ന് (ഏപ്രിൽ 10 ) രാവിലെ 9 മണിക്ക് ലോധി റോഡ് ശ്മശാനത്തിൽ നടന്നു.

Back to top button
error: