മലപ്പുറം: ദുബൈയില്‍ നിന്ന് പോസ്റ്റ് ഓഫീസ് വഴി പാര്‍സലായി കടത്തിയ സ്വര്‍ണം പിടികൂടി.മുന്നിയൂരില്‍ ആണ് സംഭവം. 6.300 കിലോ സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടിയത്.സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തേപ്പു പെട്ടി ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ച് പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വര്‍ണ്ണമാണ് പിടികൂടിയത്.കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീല്‍, മൂന്നിയൂര്‍ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിര്‍, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാര്‍സലുകളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.