ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്ന മേഖലകളില്‍ ഒന്നാണ് സ്വര്‍ണവ്യാപാരം. നമ്മള്‍ കടയില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധിയെക്കുറിച്ചും മറ്റും കൃത്യമായ വിവരം കടയുടമകള്‍ തരാറുണ്ട്. പക്ഷേ നറുക്കെടുപ്പിലൂടേയോ മറ്റോ സമ്മാനമായി ലഭിച്ച സ്വര്‍ണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് അറിയണമെന്നില്ല. പലപ്പോഴും അത്യാവശ്യസമയത്ത് സ്വര്‍ണം വില്‍ക്കാന്‍ ചെല്ലുമ്ബോഴാണ് തട്ടിപ്പിനിരയായ കാര്യം അറിയുക.അതിനാൽ നിങ്ങളുടെ സ്വണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് സംശയമുണ്ടെങ്കില്‍ പരിശോധിക്കാവുന്നതാണ്.
എന്താണ് ഹാള്‍മാര്‍ക്കിംഗ്?
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അനുസരിച്ച്, ഹാള്‍മാര്‍ക്കിംഗ് എന്നാല്‍ സ്വര്‍ണം പോലെ വിലയേറിയ ലോഹങ്ങളിലെ ഘടനയുടെ കൃത്യമായ നിര്‍ണയവും ഔദ്യോഗിക റെക്കോര്‍ഡിംഗുമാണ്. ഇത് പരിശുദ്ധി ഉറപ്പാക്കുന്നു. ഇന്ത്യയില്‍ നിലവില്‍ സ്വര്‍ണവും വെള്ളിയും ഹാള്‍മാര്‍ക്കിംഗ് പരിധിയിലാണ്.
2018ലെ ബിഐഎസ് ചട്ടത്തിലെ 49ാം വകുപ്പ് അനുസരിച്ച്, ഉപഭോക്താവ് വാങ്ങുന്ന ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ക്ക് ആഭരണങ്ങളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ പരിശുദ്ധി കുറവാണെന്ന് കണ്ടെത്തിയാല്‍ വില്‍പ്പനക്കാരന്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ഇത് കണക്കാക്കിയ വ്യത്യാസത്തിന്റെ രണ്ടിരട്ടിയാണ്.
2021 ജൂലൈ 01 മുതല്‍ ഇന്ത്യയില്‍ 6 അക്ക HUID അവതരിപ്പിച്ചിട്ടുണ്ട്.ബിഐഎസ് ലോഗോ, ലോഹത്തിന്റെ പരിശുദ്ധി, ആറ് അക്ക ആല്‍ഫാന്യൂമെറിക് വാല്യൂ എന്നിങ്ങനെ 3 കാര്യങ്ങള്‍ HUID യില്‍ ഉള്‍പ്പെടുന്നു. ഓരോ ഹാള്‍മാര്‍ക്ക് ചെയ്ത ലേഖനത്തിനും ഒരു HUID നമ്ബര്‍ ഉണ്ടാകും. രാജ്യത്ത് ഈ സാമ്ബത്തിക വര്‍ഷം മുതല്‍ HUID നിര്‍ബന്ധമാണ്.
BIS CARE ആപ്പിലെ ‘verify HUID’ ഓപ്ഷന്‍ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് തങ്ങളുടെ പക്കലുള്ള ഹാള്‍മാര്‍ക്ക് ചെയ്ത ലോഹത്തിന്റെ മൂല്യം മനസിലാക്കാന്‍ സാധിക്കും. ഹാള്‍മാര്‍ക്ക് ചെയ്ത ജുവലറിയുടെ വിവരങ്ങള്‍, അവരുടെ രജിസ്‌ട്രേഷന്‍ നമ്ബര്‍, ലോഹത്തിന്റെ പരിശുദ്ധി, തരം, പരിശോധിച്ച് ഹാള്‍മാര്‍ക്ക് ചെയ്ത ഹാള്‍മാര്‍ക്കിംഗ് സെന്ററിന്റെ വിശദാംശങ്ങളും എന്നിവയും ഉപയോക്താവിന് അറിയാം.
എന്നാല്‍ പുതിയ ആഭരണങ്ങളിലും മറ്റുമാണ് ഇത്തരം HUID കള്‍ ഉള്ളത്. എന്നാല്‍ നിലവില്‍ നിങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ കാര്യം എങ്ങനെ പരിശോധിക്കും എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത് അല്ലേ? വഴിയുണ്ട്. ഇതിന് ഉപയോക്താകള്‍ ബിഐഎസ് അംഗീകൃത അസയിംഗ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ (AHC) സന്ദര്‍ശിക്കണം. ഇവിടെ ലോഹം പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കാം.
ഗോള്‍ഡ് പ്യൂരിറ്റി ടെസ്റ്റ് ചാര്‍ജുകള്‍
4 സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കുന്നതിന് 200 രൂപയാണ് ഈടാക്കുന്നത്. അതായത് ഒരു ഉരുപടി പരിശോധിക്കുന്നതിന് ഏകദേശം 50 രൂപ. അഞ്ചോ അതിലധികമോ ഉരുപ്പടികള്‍ ഉണ്ടെങ്കില്‍ ഒരു ഉരുപ്പടിക്ക് 45 രൂപയാണ് നിരക്ക്. ബിഐഎസ് അംഗീകൃത എഎച്ച് സെന്ററുകളുടെ ലിസ്റ്റ് ബിഐഎസ് വെബ്‌സൈറ്റായ www.bis.gov.in ല്‍ ലഭ്യമാണ്.