ഫ്രാങ്ക്ഫർട്ട് : ന്യുമോണിയ ബാധയെ തുടർന്ന് മലയാളി യുവതി ജർമ്മനിയിൽ മരണമടഞ്ഞു.കണ്ണൂർ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേൽ സജി തോമസിന്റെ ഭാര്യ അനിമോൾ സജിയാണ് (44 വയസ്സ്) ജർമനിയിൽ ന്യുമോണിയ ബാധിച്ച് മരണമടഞ്ഞത്.
ഏപ്രിൽ 8 ശനിയാഴ്ച്ച രാവിലെ 4.30 ഓടെ പനിയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് അനിമോളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ന്യുമോണിയ വർധിച്ചതാണ് മരണകാരണമായത്.
ഇക്കഴിഞ്ഞ മാർച്ച് 6 നാണ് ജോലി ലഭിച്ച് അനിമോൾ സജി ജർമ്മിനിയിൽ എത്തിയത്.നഴ്സായിരുന്നു.മൃതശരീരം ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഈസ്റ്ററിന്റെ അവധി ദിവസങ്ങൾ ആയതിനാൽ ഏപ്രിൽ 11 ചൊവ്വഴ്ച്ചയോട് കൂടി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വിവരം. ഭർത്താവ് സജി നാട്ടിൽ സ്റ്റുഡിയോ നടത്തുകയാണ്.