LocalNEWS

പോസ്റ്റോഫീസിൽ സാമ്പത്തിക തിരിമറി;21 ലക്ഷം അപഹരിച്ച വനിതാ പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ

ആലപ്പുഴ:പോസ്റ്റോഫീസിൽ സാമ്പത്തിക ക്രമക്കേട് കാട്ടി 21 ലക്ഷം രൂപ അപഹരിച്ച വനിതാ
പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ.
മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിലെ പോസ്റ്റു മാസ്റ്റർ
 പള്ളിപ്പുറം പഞ്ചായത്ത്
15 -വാർഡിൽ
പാമ്പുംതറയിൽ
വീട്ടിൽ
അമിതാനാഥ് (29)
ആണ് മാരാരിക്കുളം പോലീസിൻ്റെ പിടിയിലായത്.
മാരാരിക്കുളം പോസ്റ്റോഫീസിൽ
TD, SSA, RD, SB, PPF തുടങ്ങിയ പോസ്റ്റോഫീസിലെ നിക്ഷേപ പദ്ധതികളിലായി ഒരു വർഷത്തേയ്ക്കും അഞ്ചു വർഷത്തേയ്ക്കും നിക്ഷേപിച്ചിട്ടുള്ള
21 ലക്ഷത്തോളം രുപ തിരിമറി നടത്തുകയായിരുന്നു.
 പോസ്റ്റോഫീസിൽ അടയ്ക്കുന്ന പണം ആർഐടിസി (RITC) മെഷീൻ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി
ഓഫീസ് സീൽ പതിച്ചു കൊടുത്തുമാണ്
പണം കൈക്കലാക്കിയത്.
സംഭവത്തിൽ ഇവർക്കെതിരെ മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ
രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി.ബിജുവിന്റെ നേതൃത്വത്തിൽ
സബ്ബ് ഇൻസ്പെക്ടർ ഇ.എം. സജീർ, ജാക്സൺ,  സീനിയർ സിവിൽ പോലീസ് ഓഫീസറായ ലതി, മഞ്ജുള എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.കൂടുതൽ ആളുകൾ സാമ്പത്തിക തട്ടിപ്പിനു ഇരയായിട്ടുണ്ടെന്നാണ് സൂചന.

Back to top button
error: