കോഴിക്കോട് : ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ എസ് ഐക്കെതിരെ പൊലീസ് കേസെടുത്തു. എടച്ചേരി പൊലീസ് സ്റ്റേഷനിലെ മുന്‍ എസ് ഐ അബ്ദുള്‍ സമദിനെതിരെയാണ് കോടതി നിര്‍ദേശ പ്രകാരം വടകര പോലീസ് കേസെടുത്തത്. മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച ശേഷം വീട്ടമ്മയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.
ഭര്‍ത്താവുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് വടകര സ്വദേശിയായ വീട്ടമ്മ രണ്ടു വര്‍ഷം മുമ്പ് എടച്ചേരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി അന്വേഷിക്കാനെത്തിയത് എസ് ഐ ആയിരുന്ന അബ്ദുള്‍ സമദായിരുന്നു. പരാതിക്കാരിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ ശേഷം ഇവരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് ഇയാള്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കേസന്വേഷണത്തിന്‍റെ ഭാഗമായി വയനാട്ടിലാണുള്ളതെന്നും മൊഴി നല്‍കാന്‍ അവിടേക്കെത്തണമെന്നും വീട്ടമ്മയോട് അബ്ദുള്‍ സമദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി റിസോര്‍ട്ടിലെത്തിച്ച വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടു പോയീ പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
എസ് ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട്ല വീട്ടമ്മ വടകര ജെ എഫ് എം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് വടകര പോലീസ് അബ്ദുള്‍ സമദിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നവെന്ന് കാട്ടി പരാതിക്കാരിയുടെ ഭര്‍ത്താവ് വടകര റൂറല്‍ എസ് പിക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കല്‍പ്പറ്റയിലേക്ക് സ്ഥലം മാറ്റിയ അബ്ദുള്‍ സമദിനെ പിന്നീട് സസ്പെന്‍റ് ചെയ്യുകയായിരുന്നു.