Social MediaTRENDING

ഇൻസ്റ്റഗ്രാമിൽ വിജയിയുടെ അരങ്ങേറ്റം; ആദ്യ ഒരു മണിക്കൂറിൽ 7.5 ലക്ഷം ഫോളോവേർസ്! മാസായി ദളപതി

ചെന്നൈ: തമിഴ് സിനിമയിലെ ദളപതിയാണ് നടൻ വിജയ്. സോഷ്യൽ മീഡിയയിൽ എത്ര സജീവമല്ലെങ്കിലും ഫേസ്ബുക്കിലും ട്വിറ്ററിലും വിജയ്ക്ക് അക്കൗണ്ടുകൾ ഉണ്ട്. ഇത് അഡ്മിന്മാരാണ് നോക്കുന്നതെന്ന് പൊതുവേദിയിൽ വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിൽ 78 ലക്ഷവും ട്വിറ്ററിൽ 44 ലക്ഷവുമാണ് വിജയ്‍യുടെ ഫോളോവേഴ്സ്. ഇപ്പോഴിതാ അദ്ദേഹം ഇൻസ്റ്റഗ്രാമിലും വിജയ് തൻറെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാം പേജ് പുറത്തിറക്കി ലിയോ ലുക്കിൽ ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ 7.5 ലക്ഷത്തോളം ഫോളോവേർസാണ് വിജയ് നേടിയത്. ഇതുവരെ താരം ആരെയും പിന്തുടരുന്നില്ല. ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രൊമോഷന് വലിയ രീതിയിൽ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.

 

View this post on Instagram

 

A post shared by Vijay (@actorvijay)

Signature-ad

കോളിവുഡിൽ നിലവിൽ ഏറ്റവുമധികം ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍ക്കൊപ്പം ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ പല ഘടങ്ങളാണ് ഈ ചിത്രത്തിൻറെ പ്രീ റിലീസ് ഹൈപ്പ് ഉയർത്തിയിരിക്കുന്നത്. ചിത്രം എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിൻറെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകർ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകൾ പരമാവധി ആരായുന്നുണ്ട്.

ചിത്രത്തിൽ വിജയ്‍ക്കൊപ്പം എത്തുന്ന ഒൻപത് താരങ്ങളുടെ പേരുവിവരങ്ങൾ അണിയറക്കാർ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്കിൻ, മൻസൂർ അലി ഖാൻ, ഗൌതം വസുദേവ് മേനോൻ, അർജുൻ എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിൻറെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനർ ആയ സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിൻറെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. ഛായാ​ഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അൻപറിവ്, എഡിറ്റിം​ഗ് ഫിലോമിൻ രാജ്, കലാസംവിധാനം എൻ സതീഷ് കുമാർ, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേർന്നാണ് സംഭാഷണ രചന നിർവ്വഹിക്കുന്നത്. ഒക്ടോബർ 19 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Back to top button
error: