തിരുവനന്തപുരം: കേരളത്തിൽ ഇന്ധനവിലയോടൊപ്പം രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസ് പ്രതിഷേധം.എന്നാൽ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ പശുസംരക്ഷണത്തിനായി പത്തുരൂപ കൂട്ടിയതിനെതിരെ ആർക്കും മിണ്ടാട്ടവുമില്ല.
കേരളത്തിൽ ഇന്ധനവിലയോടൊപ്പം രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് ക്ഷേമ പെൻഷൻ നൽകാനാണ്.ഹിമാചലിൽ മദ്യത്തിന് പത്തുരൂപ അധികസെസ് ഏർപ്പെടുത്തിയത് പശുപരിപാലനത്തിനും.
രാജ്യത്ത് ഏപ്രിൽ 1 മുതൽ അവശ്യ മരുന്നുകളുടെ വില 12% കൂടി.2000 രൂപക്ക് മുകളിൽ ഉള്ള UPI ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1% ചാർജ് ഈടാക്കുന്നുണ്ട്.നാഷണൽ ഹൈവേയിലൂടെ യാത്ര ചെയ്യുന്നത് ചിലവേറും.. 5% മുതൽ 10% വരെയാണ് ടോൾ വർധന.സിഗരറ്റ്, പാൻ മസാല ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾക്കും വില വർദ്ധിച്ചു.ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടിയെങ്കിലും 1,000 രൂപ പിഴ നീക്കിയിട്ടില്ല.പൊതുമേഖലാ സ്ഥാപനങ്ങളും നവരത്ന കമ്പനികളുമെല്ലാം വിറ്റുതുലച്ചിട്ടും കേന്ദ്ര സർക്കാരിന്റെ കടം 155.80 ലക്ഷം കോടി… ഇതിനൊന്നും പ്രതിഷേധമില്ലാത്തവരാണ് രണ്ടു രൂപ അധിക സെസിനെതിരെ കേരളത്തിൽ പ്രതിഷേധം നടത്തുന്നത്.
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിട്ടും കാര്യമായ പ്രതിഷേധം ഇല്ലാത്തവരായി കുന്നു കോൺഗ്രസ് നേതാക്കൾ.സോണിയ ഗാന്ധി വരെ പറഞ്ഞിട്ടും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാതെ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് ഫ്ലൈറ്റ് പിടിച്ച നേതാക്കൾ കേരളത്തിൽ നിന്നുള്ളവരായിരുന്നു. കോട്ടയത്ത് നിരാഹാരമിരുന്ന ബൽറാമും കൂട്ടരും സമരം പാതിവഴിയിൽ അവസാനിപ്പിച്ച് ഹോട്ടലിൽ പോയി മട്ടൻ ബിരിയാണി കഴിക്കുന്ന കാഴ്ചയ്ക്കും ജനങ്ങൾ സാക്ഷ്യം വഹിച്ചു സമീപകാലത്ത് വല്ലാതെ പരിഹാസരാകുകയാണ് കോൺഗ്രസ് പാർട്ടി.
ഇന്ധനത്തിനും മദ്യത്തിനും സെസ് ചുമത്താനുള്ള സംസ്ഥാന ബജറ്റ് നിർദ്ദേശം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ കേരളത്തിലുടനീളം ഇടതു സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ശനിയാഴ്ച കരിദിനം ആചരിക്കുകയായിരുന്നു.കറുത്ത ബാഡ്ജ് ധരിച്ചും കൈകളിൽ കരിങ്കൊടിയുമായി നിരവധി യുഡിഎഫ് പ്രവർത്തകർ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാർച്ച് നടത്തി.
സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം 5000 കോടി രൂപയുടെ അധിക നികുതി ബാധ്യതയാണ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.