LocalNEWS

മാതൃഭൂമി ലേഖകനും ഫോട്ടോഗ്രാഫർക്കും മർദ്ദനം

കൊല്ലം:മാതൃഭൂമി ലേഖകനും ഫോട്ടോഗ്രാഫർക്കും മർദ്ദനം.കൊല്ലം ജില്ലയിലെ പോളയത്തോട്ടിലാണ് സംഭവം. കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ അനില്‍ മുകുന്നേരി, സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ സുധീര്‍ മോഹന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
 നാലംഗ സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. പ്രതികളിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്തേക്ക് ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇരുവരും.മർദ്ദനമേറ്റ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Back to top button
error: