കോവിഡ് വ്യാപനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി .സ്ഥിതി നേരത്തെ ഉള്ളതിനേക്കാൾ വഷളാവുന്നുവെന്ന് കോടതി വിലയിരുത്തി .രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും കർശന നടപടികൾ സ്വീകരിക്കണം എന്നും കോടതി നിർദേശിച്ചു .
രാജ്യത്തെ കോവിഡ് ബാധിക്കുന്നവരിൽ 77 %വും 10 സംസ്ഥാനങ്ങളിൽ ആണെന്നും കോവിഡ് ഏറ്റവും രൂക്ഷം കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങളിൽ ആണെന്നും കോടതി ചൂണ്ടിക്കാട്ടി .60 % ത്തോളം പേർ മാസ്ക് ധരിക്കുന്നില്ല .30 % പേർ പേരിന് മാത്രമാണ് മാസ്ക് ധരിക്കുന്നതെന്നും കോടതി വിമർശിച്ചു .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .സംസ്ഥാനങ്ങൾ ഈ വിഷയങ്ങളിൽ അതിശക്തമായി ഇടപെടണമെന്ന് കോടതി ആവശ്യപ്പെട്ടു .