TechTRENDING

അന്നും ഇന്നും എന്നും ബിഎസ്എൻഎൽ ഹീറോ ആണ്! അറിയാം ഒറ്റ റീച്ചാർജിൽ 1 വർഷം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

ന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും തങ്ങൾക്ക് അ‌തൊന്നും വിഷയമല്ല, തങ്ങളുടെ ആവശ്യങ്ങൾക്ക് ബിഎസ്എൻഎൽ മതി എന്ന് പറയുന്ന കുറച്ചേറെ ഉപയോക്താക്കൾ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. ഇഷ്ടത്തോടെ ബിഎസ്എൻഎല്ലിനെ കൊണ്ടുനടക്കുന്നവർ. അ‌വർക്ക് അ‌നുയോജ്യമായ ബിഎസ്എൻഎല്ലിന്റെ ചില മികച്ച പ്ലാനുകൾ പരിചയപ്പെടാം.

ഒരു മാസത്തെ വാലിഡിറ്റിക്ക് മറ്റ് ടെലിക്കോം കമ്പനികൾ കൊള്ള നിരക്കുകൾ ഈടാക്കിക്കൊണ്ടിരിക്കുകയും, ഇനിയും നിരക്ക് ഉയർത്താൻ പോകുകയും ചെയ്യുന്ന ഈ സമയത്ത് സാധാരണക്കാർക്ക് എന്നും തണലാകുന്നവയാണ് ഒരു വർഷ വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ. ഏറ്റവും കുറഞ്ഞ നിരക്കിൽ വാർഷിക പ്ലാൻ ലഭ്യമാക്കുന്നതിൽ ബിഎസ്എൻഎൽ എപ്പോഴും മുന്നിലാണ്. 1,999 രൂപ, 2,999 എന്നീ നിരക്കുകളിൽ ആണ് ബിഎസ്എൻഎല്ലിന്റെ ദീർഘകാല പ്ലാനുകൾ ലഭ്യമാകുക. ഇതിൽ അ‌നുയോജ്യമായ പ്ലാൻ തിരഞ്ഞെടുത്താൽ ഒരു വർഷത്തേക്ക് വാലിഡിറ്റിയെപ്പറ്റി ആശങ്കപ്പെടുകയേ വേണ്ട. കൂടാതെ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആവശ്യങ്ങൾ സാധാരണ ഗതിയിൽ നടക്കുകയും ചെയ്യും. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

Signature-ad

1,999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് വാർഷിക പ്ലാനുകൾ പ്രധാനമായും രണ്ട് എണ്ണമാണ് ഉള്ളത്. അ‌തിൽ കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ ആണ് 1,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ബിഎസ്എൻഎല്ലിന്റെ രണ്ട് വാർഷികപ്ലാനുകളിൽ രണ്ട് വിധത്തിലാണ് ഡാറ്റ എത്തുന്നത്. ഒരു പ്ലാനിൽ ബൾക്ക് ഡാറ്റ ഒന്നിച്ച് ലഭിക്കുമ്പോൾ മറ്റൊരു പ്ലാനിൽ പ്രതിദിനം നിശ്ചിത ജിബി എന്ന അ‌ളവിലാണ് ഡാറ്റ ലഭിക്കുന്നത്. 1,999 രൂപയുടെ പ്ലാൻ ഇതിൽ ആദ്യം പറഞ്ഞ വിഭാഗത്തിൽ ഉള്ളതാണ്. 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ 600 ജിബി ബൾക്ക് ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസും ഇതോടൊപ്പം ലഭിക്കും. 30 ദിവസത്തേക്ക് പിആർബിടി, ലോക്ധൂൺ കണ്ടന്റ്, ഇറോസ് നൗ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം ബണ്ടിൽ ചെയ്തിരിക്കുന്നു.

2999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

365 ദിവസ വാലിഡിറ്റിയാണ് 2999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. പ്രതിദിനം 3ജിബി ഡാറ്റ, ലോക്കൽ, നാഷണൽ റോമിങ് ഉൾപ്പെടെയുള്ള അൺലിമിറ്റഡ് വോയ്സ്, 365 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ ഉപയോഗിച്ച് സുഖമായി മുന്നോട്ട് പോകാൻ സാധിക്കും.

Back to top button
error: