ന്യൂഡല്‍ഹി: രാമക്ഷേത്രനിര്‍മ്മാണത്തിന് തടസം നിന്നത് കോണ്‍ഗ്രസാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുപ്രീം കോടതി വിധി വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈ എടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം ജനുവരി ഒന്നിന് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമെന്നും ത്രിപുരയില്‍ നടന്ന ചടങ്ങിൽ അമിത് ഷാ പ്രഖ്യാപിച്ചു.
ക്ഷേത്രനിര്‍മാണം പാതി വഴി പിന്നിട്ടതായി നവംബറില്‍ യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. 2023 ഡിസംബറോടെ പണി പൂര്‍ത്തിയാകുമെന്നും യോഗി വ്യക്തമാക്കിയിരുന്നു. 2020 ഓഗസ്റ്റ് അഞ്ചിനാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചത്. രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് അമിത് ഷാ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജനങ്ങള്‍ കാണിക്കുന്ന അളവറ്റ സ്‌നേഹവും വിശ്വാസവും ത്രിപുരയില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമാക്കുന്നുവെന്നും ഷാ പറഞ്ഞു.