ദില്ലി: ജൂനിയർ ടെലികോം ഓഫീസർമാരുടെ (ജെടിഒ) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം സംബന്ധിച്ചുള്ള വാർത്ത വ്യാജമാണെന്ന് അറിയിച്ച് ബിഎസ്എൻഎൽ. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ബിഎസ്എൻഎൽ വാർത്ത വ്യാജമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ബിഎസ്എൻഎൽ 11,705 ജൂനിയർ ടെലികോം ഓഫീസർമാരെ റിക്രൂട്ട് ചെയ്യുമെന്നായിരുന്നു വ്യാജ അറിയിപ്പ്. ബിഎസ്എൻഎൽ ഇത് നിഷേധിക്കുകയും അത്തരത്തിലുള്ള റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. “വ്യാജ വാർത്തകളിൽ നിന്ന് ദയവായി സൂക്ഷിക്കുക. ബിഎസ്എൻഎൽ ജെടിഒ റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള ഈ വാർത്ത ശരിയല്ല. ബിഎസ്എൻഎൽ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.
Please beware from fake news. This news report about #BSNL JTO recruitment 2023 is not true.#FactCheck #FakeNews
No such notice/ advertisement is issued by BSNL. You can find authentic BSNL news only on our website https://t.co/dRs4tHBU40 pic.twitter.com/XhGzKXxDc5— BSNL India (@BSNLCorporate) January 4, 2023
റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ലഭിക്കുന്നതിന് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bsnl.co.in സന്ദർശിക്കണമെന്നും ബിഎസ്എൻഎൽ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 16400-40500 ആയിരിക്കും ശമ്പളമെന്നും നേരിട്ടുള്ള നിയമനമായിരിക്കുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. ഇവയെല്ലാം വ്യാജമാണെന്ന് ബിഎസ്എൻഎൽ പറഞ്ഞു. ഉദ്യോഗാർത്ഥികൾ ഇത്തരം വ്യാജ വാർത്തകളുടെ ഇരകളാകരുതെന്നും അറിയിപ്പിലുണ്ട്.