KeralaNEWS

കൊടൈക്കനാൽ വനത്തിൽ മലയാളി യുവാക്കളെ കാണാതായിട്ട് നാല് ദിവസം; തെരച്ചിലിന് നന്മക്കൂട്ടവും 

ഈരാറ്റുപേട്ട: വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ പൂണ്ടി വനത്തില്‍ മലയാളി യുവാക്കളെ കാണാതായിട്ട് നാല് ദിവസം. കൊടൈക്കനാലിൽ നിന്ന് 38 കിലോമീറ്റർ അകലെയുള്ള പൂണ്ടിയിലാണ് യുവാക്കളെ കാണാതായത്. ഈരാറ്റുപേട്ട തേവരുപാറ സ്വദേശികളായ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24) മുല്ലൂപ്പാറ ബഷീറിന്റെ മകന്‍ ഹാഫിസ് (23) എന്നിവരെയാണ് കാണാതായത്. ഇരുവര്‍ക്കുമായി ബന്ധുക്കളും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇതു വരെയും കണ്ടെത്താനായിട്ടില്ല.

ഈരാറ്റുപേട്ട‍ തേവരുപാറയിൽ നിന്ന് കോടൈക്കനാലിലേക്ക് ശനിയാഴ്ച വിനോദയാത്രക്ക് പോയ അഞ്ച് അംഗ സംഘത്തിലെ രണ്ടു പേരെയാണ് പൂണ്ടി വനത്തില്‍ വെച്ച് ഞായറാഴ്ച കാണാതായതായത്. ബന്ധുക്കള്‍ ഈരാറ്റുപേട്ട പൊലീസിലും കൊടൈക്കനാൽ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. യുവാക്കളെ കണ്ടെത്താന്‍ ഈരാറ്റുപേട്ട നന്മക്കൂട്ടവും പൂണ്ടി വനത്തിൽ തെരച്ചിൽ നടത്തുന്നുണ്ട്. കാണാതായി മൂന്നു നാള്‍ കഴിഞ്ഞിട്ടും യുവാക്കളെ കണ്ടുകിട്ടാത്ത സാഹചര്യത്തിലാണ് നന്മക്കൂട്ടം തെരച്ചിലിനായി യാത്ര തിരിച്ചത്.

Back to top button
error: