പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവ്, മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. നാളെ പുലര്‍ച്ചെ അഞ്ചു മുതല്‍ രാവിലെ ഏഴു വരെ ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശനത്തിനു അവസരമുണ്ട്.
ആറന്മുളയില്‍ നിന്നും രാവിലെ പുറപ്പെടുന്ന തങ്ക അങ്കി കോഴഞ്ചേരി, ഇലന്തൂര്‍ വഴി ഓമല്ലൂരില്‍ വിശ്രമിക്കും. രണ്ടാം ദിവസം കോന്നി മുരിങ്ങമംഗലത്തും മൂന്നാം ദിവസം രാത്രി പെരുനാട് ക്ഷേത്രത്തിലുമാണ് വിശ്രമിക്കുന്നത്. ഘോഷയാത്രക്കായുള്ള ഒരുക്കങ്ങള്‍ ആറന്മുളയില്‍ ആരംഭിച്ചു.
സ്വീകരണ സ്ഥലങ്ങളും സമയവും:
നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം, 7.15ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം, 7.30ന്തോ പുന്നാംതോട്ടം ദേവീ ക്ഷേത്രം, 7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം, എട്ടിന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം, 8.30ന് നെടുംപ്രയാര്‍ തേവലശേരി ദേവിക്ഷേത്രം, 9.30ന് നെടുംപ്രയാര്‍ ജങ്ഷന്‍, 10ന് കോഴഞ്ചേരി ടൗണ്‍, 10.15ന് തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജങ്ഷന്‍, 10.30 ന് കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം, 11ന് കാരംവേലി, 11.15 ന് ഇലന്തൂര്‍ ഇടത്താവളം, 11.20 ന് ഇലന്തൂര്‍ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം, 11.30 ഗണപതി ക്ഷേത്രം, 11.45ന് കോളനി ജങ്ഷന്‍, 12.30ന് ഇലന്തൂര്‍ നാരായണമംഗലം, ഉച്ചകഴിഞ്ഞ് രണ്ടിന് അയത്തില്‍ മലനട ജങ്ഷന്‍, 2.30ന് അയത്തില്‍ കുടുംബയോഗ മന്ദിരം, 2.40ന് അയത്തില്‍ ഗുരുമന്ദിര ജങ്ഷന്‍, 2.50ന് മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം, 3.15ന് ഇലവുംതിട്ട ദേവീക്ഷേത്രം, 3.45 ന് ഇലവുംതിട്ട മലനട, 4.30ന് മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം, 5.30ന് കൈതവന ദേവീക്ഷേത്രം, ആറിന് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം, 6.30ന് ചീക്കനാല്‍, രാത്രി ഏഴിന് ഊപ്പമണ്‍ ജങ്ഷന്‍, എട്ടിന് ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം(രാത്രി വിശ്രമം).
25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം). 8ന് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം. 8.30ന് അട്ടച്ചാക്കല്‍. 9ന് വെട്ടൂര്‍ ക്ഷേത്രം(പ്രഭാതഭക്ഷണം). 10.30ന് മൈലാടുംപാറ, 11ന് കോട്ടമുക്ക്. 12ന് മലയാലപ്പുഴ ക്ഷേത്രം. 1ന് മലയാലപ്പുഴ താഴം. 1.15ന് മണ്ണാറക്കുളഞ്ഞി. 3ന് തോട്ടമണ്‍കാവ് ക്ഷേത്രം. 3.30ന് റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം,വിശ്രമം). 5.30ന് ഇടക്കുളം ശാസ്താക്ഷേത്രം. 6.30ന് വടശേരിക്കര ചെറുകാവ്. രാത്രി 7ന് വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം. രാത്രി 7.45ന് മാടമണ്‍ ക്ഷേത്രം. രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രം(രാത്രിഭക്ഷണം, വിശ്രമം).
26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രം(ആരംഭം). 9ന് ളാഹ സത്രം. 10ന് പ്ലാപ്പള്ളി. 11ന് നിലയ്ക്കല്‍ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയം. 1.30ന് പമ്പ(വിശ്രമം). പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും.