KeralaNEWS

കേരളത്തിന് റെയിൽവേയുടെ ക്രിസ്മസ്, ന്യൂ ഇയർ സമ്മാനം; 51 സ്പെഷ്യൽ ട്രെയിനുകൾ

തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റെയിൽവേയുടെ നടപടി. കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ റെയിൽവേ അനുവദിച്ചു. 22 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. മറ്റ് സോണുകളിൽ നിന്നുള്ള 34 സ്പെഷ്യൽ ട്രെയിനുകളും കേരളത്തിലേക്ക് സർവീസ് നടത്തും. ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്.

എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ. ടിക്കറ്റ് ലഭിക്കാതെ വിദ്യാർത്ഥികൾ അടക്കം ബുദ്ധിമുട്ടിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ട്രെയിനുകൾ കേരളത്തിലേക്ക് സർവീസ് നടത്തുക.

Back to top button
error: