കൊല്ലം: കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം എസ്.എന്‍ കോളജില്‍ എസ.്എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷം. 11 എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മൂന്നു വിദ്യാര്‍ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എസ.്എഫ്.ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസബന്ദ് നടത്തുമെന്ന് എ.ഐ.എസ്.എഫ് നേതാക്കള്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ എ.ഐ.എസ്.്എഫ് നേടിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ എസ.്എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് ആരോപിക്കുന്നത്. സംഘമായി ചേര്‍ന്ന് മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കോളജിലെ ലഹരി ഉപയോഗത്തില്‍ എസ്.എഫ്.ഐക്ക് പങ്കുണ്ടെന്നും തെളിവ് പുറത്തുവിടുമെന്ന് ഭയവും ആക്രമണത്തിന് കാരണമായെന്ന് എ.ഐ.എസ്.എഫ് പറയുന്നു. സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.
അതേസമയം, പേപിടിച്ച പട്ടിയെ പോലെ എസ.്എഫ്.ഐ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയാണെന്ന എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ രാജ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
പേപിടിച്ച പട്ടിയെ പോലെ SFI വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നു.
കേരള,എംജി സര്‍വ്വകലാശാലകളിലെ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചു കഴിഞ്ഞ് സംസ്ഥാനത്തെ ക്യാമ്പസുകളില്‍ AlSF പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ ഇലക്ഷന് തോറ്റ SFl അവിടത്തെ AISF പ്രവര്‍ത്തകരെ ആക്രമിച്ച് തുടങ്ങിയ ഫാസിസ്റ്റ് പ്രവര്‍ത്തന ശൈലി ആലപ്പുഴ SD കോളേജിലേക്കും വ്യാപിപ്പിക്കയായിരുന്നു.
കലാശക്കൊട്ട് കഴിഞ്ഞ് SD യിലെ വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ ആക്രമിച്ച SFI ഇതേ ദിവസം തന്നെയാണ് മേപ്പാടിയിലെ അക്രമത്തില്‍ UDSF നെതിരായി അക്രമത്തിനെതിരെ മുദ്രാവാക്യം മുഴക്കി കേരളത്തില്‍ പ്രചാരണവും നടത്തിയത്.
ഏറ്റവും ഒടുവിലായി തങ്ങളുടെ പൊന്നാപുരം കോട്ടയെന്ന് കാലങ്ങളായി SFI അവകാശപ്പെടുന്ന കൊല്ലം SN കോളേജില്‍ ഇലക്ഷനില്‍ AlSF നടത്തിയ മികച്ച മുന്നേറ്റത്തില്‍ വിരളി പൂണ്ട SFl വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ പുറത്ത് നിന്നുള്ള ലഹരി മാഫിയയുടെ സഹായത്തോട് കൂടി ഇന്ന് ആക്രമിക്കുകയായിരുന്നു.
വൈദേശികന്റെ തോക്കിനും ലാത്തിക്കും കഴുമരത്തിനും കാരാഗ്രഹത്തിനും മുന്നില്‍ പതറാത്ത അകടഎ പ്രവര്‍ത്തകരെ ലഹരി – ഗുണ്ടാ മാഫിയാ സഹായത്തില്‍ ആക്രമിക്കാനാണ് SFI യുടെ തീരുമാനമെങ്കില്‍
പ്രതിഷേധങ്ങളും പൊതുയോഗങ്ങളും പ്രകടനങ്ങളും മാത്രമല്ല ഈ ആക്രമങ്ങളെ പ്രതിരോധിക്കാന്‍ തന്നെയാണ് AlSF തീരുമാനം.
വരും ദിവസങ്ങളില്‍ അത് പ്രകടമായി കാണുകതന്നെ ചെയ്യും.