ഉത്തർപ്രദേശിലെ അലിഗഢിൽ ഏഴ് വർഷം മുമ്പ് കൊല്ലപ്പെട്ടതായി കോടതി സ്ഥിരീകരിച്ച പെൺകുട്ടി ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. 2015ൽ കാണാതായ 14 വയസുണ്ടായിരുന്ന പെൺകുട്ടിയാണ് ഇപ്പോൾ കാമുകനൊപ്പം സുഖമായി ജീവിക്കുന്നത്. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ അവളുടെ അച്ഛൻ പോലീസിൽ പരാതി നൽകി.
ഇവരുടെ വീടിനടുത്ത് ദിവസക്കൂലിക്കാരനായി ജോലി ചെയ്യുന്ന വിഷ്ണു എന്ന യുവാവാണ് പ്രതിയെന്നാണ് ഇയാൾ സംശയം രേഖപ്പെടുത്തിയത്. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ആഗ്രയിൽ 14 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് തന്റെ മകളുടെ മൃതദേഹമാണെന്നായിരുന്നു പരാതിക്കാരന്റെ വാദം.
തുടർന്ന് വിഷ്ണുവിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതക കുറ്റത്തിനാണ് കോടതി ശിക്ഷിച്ചത്. അതിനിടെ, വിഷ്ണു കൊലപ്പെടുത്തിയെന്ന് പൊലീസ് അവകാശപ്പെട്ട പെൺകുട്ടി 2015ൽ കാമുകനൊപ്പം ഒളിച്ചോടി, അവനെ വിവാഹം കഴിച്ച് രണ്ട് കുട്ടികളുള്ളതായി വിഷ്ണുവിന്റെ ബന്ധുക്കൾ കണ്ടെത്തി. വിഷയം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.