IndiaNEWS

ഗുജറാത്തിൽ കോൺഗ്രസിന് സീറ്റ് കുറയുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ദില്ലി: ഗുജറാത്തില്‍ ഇക്കുറിയും ബിജെപിക്ക് വന്‍ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം, ഗുജറാത്തിൽ ആപ്പ് അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. 128 മുതല്‍ 148 വരെ സീറ്റുകൾ ഗുജറാത്തിൽ ബിജെപി നേടുമെന്നാണ് റിപ്പബ്ലികിന്‍റെ സർവേ പ്രവചനം. 30-42 കോൺഗ്രസ്, 2-10 ആപ്പ്, 3 സീറ്റ് വരെ മറ്റുള്ളവർ നേടുമെന്നുമാണ് റിപ്പബ്ലികിന്‍റെ പോള്‍ പ്രവചിക്കുന്നത്. ആപ്പ് കോൺഗ്രസ് വോട്ട് ചോർത്തുമെന്നും കോൺഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സർവേ ഫലം പറയുന്നു.

Signature-ad

ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടിയെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം. ബിജെപി 151 സീറ്റ് വരെ നേടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പ്രവചിക്കുന്നു. ഡിസംബർ 8 നാണ്  വോട്ടെണ്ണൽ.

എക്‌സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് എക്സ് 

ബിജെപി  117 – 140
കോൺ 34 – 51
ആപ് 6‌ – 13
മറ്റ് 1 – 2

റിപ്പബ്ലിക്ക് 

ബിജെപി 128 – 148
കോൺ 30 – 42
ആപ് 2- 10
മറ്റ് 0 -3

ഇന്ത്യ ടുഡേ 

ബിജെപി 129 – 151
കോൺ  16 – 30
ആപ്  9 – 21
മറ്റ് 2 – 6

ടിവി 9

ബിജെപി 125 – 130
കോൺ 40- 50
ആപ് 3-5
മറ്റ് 3-7

Back to top button
error: