CrimeNEWS

പെരുമ്പാവൂരില്‍ വീട്ടില്‍ കയറി മോഷണം; മോഷ്ടാവും വില്‍പനക്കാരും പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ വീട്ടില്‍ നിന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. മോഷണം നടത്തിയ തിരുവനന്തപുരം ചെങ്കല്‍ വഞ്ചിക്കുഴി സ്വദേശി സതീഷ് (27), മോഷണമുതല്‍ വില്‍പനക്കാരായ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ ബരിനൂര്‍ ഇസ്ലാം മൊല്ല (26), സമിഹുല്‍ ഷെയ്ഖ് (39) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.

നവംബര്‍ 12 ന് പുലര്‍ച്ചയാണ് കേസിനാസ്പദമായ സംഭവം. ഇ.എം.എസ് ഹാളിനു സമീപമുള്ള വീട്ടിലാണ് സതീഷ് മോഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ മൊല്ല ആലുവയില്‍ വിറ്റു. ലാപ്‌ടോപ് സഹിമുല്‍ പെരുമ്പാവൂര്‍ ഗാന്ധിബസാറിലെ തന്റെ കടയില്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയായിരുന്നു

Signature-ad

സതീഷിനെതിരേ ബാലരാമപുരം, പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ഇയാള്‍ ജനുവരിയിലാണ് കാക്കനാട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

 

Back to top button
error: