CrimeNEWS

ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിമരുന്ന് കച്ചവടം; മലയാളി യുവാവും കാമുകിയും പിടിയില്‍

ബംഗളൂരു: മയക്കുമരുന്നുകേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി ടാറ്റൂ ആര്‍ട്ടിസ്റ്റും കാമുകിയും മയക്കുമരുന്നു കേസില്‍ വീണ്ടും അറസ്റ്റില്‍. കോട്ടയം സ്വദേശി സിഗിള്‍ വര്‍ഗീസ് മാമ്പറമ്പില്‍ (22), തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി എസ്.വിഷ്ണുപ്രിയ(22) എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക് വിഭാഗം അറസ്റ്റുചെയ്തത്.

ബംഗളൂരുവിലെ പരപ്പന അഗ്രഹാരയില്‍നിന്നാണ് അഞ്ചുലക്ഷം രൂപയുടെ മയക്കുമരുന്നുമായി പോലീസ് ഇവരെ പിടികൂടിയത്. 23 എം.ഡി.എം.എ. ഗുളികകള്‍, 44 എല്‍.എസ്.ഡി. സ്ട്രിപ്പുകള്‍ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

Signature-ad

കഴിഞ്ഞമാര്‍ച്ചിലാണ് ഏഴു കോടി രൂപ വിലവരുന്ന 12 കിലോ ഹാഷിഷ് ഓയിലുമായി ഇവര്‍ ആദ്യം അറസ്റ്റിലായത്. റിമാന്‍ഡിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് കടത്തിലേക്കുതന്നെ തിരിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു. നോര്‍ത്ത് ബംഗളൂരുവിലെ കൊത്തന്നൂരിലാണ് ഇവരുടെ താമസം.

Back to top button
error: