തിരുവനന്തപുരം: ഇത്തവണത്തെക്രിസ്മസ് – ന്യൂയർ ബമ്പർ വിൽപ്പന നവംബർ 21 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഒന്നാം സമ്മാനം 16 കോടി രൂപയാണ്.ടിക്കറ്റ് വില 400 രൂപ. നറുക്കെടുപ്പ് ജനുവരി 19ന് നടക്കും.
10 സീരീസുകളിലായി 90 ലക്ഷം ടിക്കറ്റാണ് അച്ചടിക്കുന്നത്.10 കോടിയുടെ പൂജാ ബംബര്‍ നറുക്കെടുപ്പ് ഈ മാസം 20നാണ്.21 മുതൽ ക്രിസ്മസ് ന്യൂ ഇയര്‍ ബംബറിന്റെ വില്പന ആരംഭിക്കും. 16 കോടിയില്‍ ടാക്സ് ഉള്‍പ്പെടെയുള്ള കിഴിവുകള്‍ കഴിഞ്ഞ് 10.08 കോടി രൂപ വിജയിക്ക് ലഭിക്കും.