കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജി സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നും കോണ്‍ഗ്രസില്‍ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
”കെ സുധാകരന്റെ വിശദീകരണം പാര്‍ട്ടി സ്വീകരിക്കും. സുധാകരന് എല്ലാവരുടെയും പിന്തുണയുണ്ട്. നാക്കുപിഴ സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞത് കേന്ദ്ര നേതൃത്വം ഉള്‍പ്പെടെ അംഗീകരിച്ചതാണ്. സര്‍ക്കാരിനെതിരായ സമരങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ തെറ്റായ വാര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്.”- വിഡി സതീശന്‍ പറഞ്ഞു.
അതേസമയം, സുധാകരന്റെ ആര്‍.എസ്.എസ് പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ നാളെ കൊച്ചിയില്‍ ചേരാനിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. സുധാകരന്‍ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം.