ശിവകാർത്തികേന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് പ്രിൻസ്. ‘ഡോക്ടർ’, ‘ഡോൺ’ എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം എത്തിയ ശിവകാർത്തികേയൻ ചിത്രമായിരുന്നു ‘പ്രിൻസ്’. പക്ഷേ ‘പ്രിൻസി’ന് തിയറ്ററുകളിൽ അത്ര വൻ പ്രതികരണം നേടാനായിരുന്നില്ല. അനുദീപ് കെ വി സംവിധാനം ചെയ്‍ത ചിത്രം ഒടിടി റിലീസിന് തയ്യാറാവുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. ശിവകാർത്തികേയൻ നായകനായ ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് റിലീസ് ചെയ്യുക. ക്ലീൻ യു സർട്ടിഫിക്കറ്റോടെ എത്തിയ ചിത്രം നവംബർ 25 മുതലാണ് ഓൺലൈനിൽ സ്‍ട്രീം ചെയ്യുക. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.’പ്രിൻസി’ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്.
#Prince will be streaming on Disney+ Hotstar from November 25th. pic.twitter.com/QquJNAXuNm
— LetsCinema (@letscinema) November 14, 2022
ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ‘പ്രിൻസ്’ എന്ന ചിത്രത്തിൽ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തി.’പ്രിൻസി’ൽ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കരൈക്കുടിയാണ് ലൊക്കേഷൻ. ‘പ്രിൻസി’ന്റെ തിയറ്റർ വിതരണാവകാശം തമിഴ്‍നാട്ടിൽ പ്രമുഖ ബാനറായ ഗോപുരം സിനിമാസാണ് സ്വന്തമാക്കിയിരുന്നത്.
ശിവകാർത്തികേയൻ നായകനായി ഇതിനു മുമ്പ് എത്തിയ ചിത്രം സിബി ചക്രവർത്തി സംവിധാനം ചെയ്‍ത ‘ഡോൺ’ ആണ്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ രാമചന്ദ്രൻ ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചു.