തിരുപ്പൂർ: സോഷ്യല്‍ മീഡിയയിൽ അധിക സമയം ചിലവഴിക്കുന്നുവെന്ന കാരണത്താല്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി.
തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.സംഭവത്തിൽ ഭർത്താവ് അമിര്‍തലിംഗത്തെ(38) പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്‌ച രാത്രിയാണ് അമിർതലിംഗം ഭാര്യയെ ഷാള്‍ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ദിണ്ടുഗലില്‍ നിന്നുള്ള അമിര്‍തലിംഗം ചിത്രയെ വിവാഹം കഴിച്ച് തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ചിത്ര, ടിക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും നിരന്തരം റീലുകള്‍ പോസ്റ്റ് ചെയ്തിരുന്നു.ഇതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്.