ദാറെസ് സലാം: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ വിമാനം തടകാത്തില്‍ തകര്‍ന്നുവീണ് 19 മരണം. തലസ്ഥാനമായ ദാറെസ് സലാമില്‍നിന്ന് ബുകോബയിലേക്കു വരുകയായിരുന്ന പ്രിസിഷന്‍ എയറിന്റെ വിമാനമാണ് വികടോറിയ തടാകത്തില്‍ തകര്‍ന്നു വീണത്.
39 യാത്രക്കാരും നാലു ജീവനക്കാരുമടക്കം 43 പേര് വിമാനത്തില്‍ ഉണ്ടായിരുന്നു. 26 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ പലരും പിന്നീട് മരണത്തിന് കീഴടങ്ങിയെന്നാണ് വിവരം.
വിമാനത്തിന്റെ മുക്കാല്‍ ഭാഗവും തടാകത്തിലേക്കു മുങ്ങിയ നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ആദ്യമെത്തിയപ്പോള്‍ കണ്ടത്. മുങ്ങിക്കിടന്നപ്പോഴും ഫ്ലൈറ്റ് അറ്റന്‍ഡന്റ് മുന്‍വാതില്‍ തുറന്നുകൊടുത്തതിനാലാണ് കുറേപ്പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കനത്ത മഴയും കാറ്റും മൂലം കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വികടോറിയ. നൈല്‍ നദിയുടെ ഉത്ഭവം വിക്ടോറിയയില്‍നിന്നാണ്.