അമൃത്സര്‍: പഞ്ചാബിൽ ശിവസേന നേതാവ് സുധീര്‍ സുരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍.
ഉച്ചക്ക് മൂന്നരയോടെ അമ്യത്സറിലെ ഗോപാല്‍ ക്ഷേത്രത്തിന് മുമ്ബില്‍ വെച്ചാണ് ആക്രമിയുടെ വെടിയേറ്റ് സുധീര്‍ സുരി കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കവെ ആള്‍ക്കൂട്ടത്തില്‍ നിന്നും ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ആയുധധാരി നാല് തവണ വെടിയുതിര്‍ത്തെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
വെടിയേറ്റ് നിലത്തുവീണ സുധീര്‍ സുരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രതികളുടെ കൈവശമുണ്ടായിരുന്ന ആയുധം പിടിച്ചെടുത്തതായി അമൃത്സര്‍ സിറ്റി പൊലീസ് കമീഷണര്‍ അരുണ്‍ പാല് സിങ് മാധ്യമങ്ങളോട് പറഞ്ഞു.