KeralaNEWS

സി.പി.എം കൊല്ലങ്കോട് ഏരിയ സെക്രട്ടറിയെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു

പാലക്കാട്: സി.പി.എം കൊല്ലങ്കോട് ഏരിയ സെക്രട്ടറിയെ നൂറിലധികം വരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ അച്ചടക്ക നടപടി റിപ്പോര്‍ട്ട്‌ െചയ്യാന്‍ കൊടുവായൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. സി.പി.എം വിഭാഗീയതയില്‍ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറുപേരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഏകപക്ഷീയമെന്നാണ് അണികളുടെ പരാതി.

കൊടുവായൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഏറെ നാളായി നിലനിന്നിരുന്ന ഭിന്നതയുടെ ഒടുവിലത്തെ കാഴ്ചയായിരുന്നു ഏരിയ സെക്രട്ടറിക്കെതിരായ പ്രതിഷേധം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമെന്ന പതിവ് ന്യായം നിരത്തി പ്രധാന നേതാക്കളെ വെട്ടിനിരത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് നേതാവിനെ തടഞ്ഞ പ്രവര്‍ത്തകരുടെ പക്ഷം. അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറുപേര്‍ക്കാണ് സസ്‌പെന്‍ഷന്‍. നാല് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് താക്കീത് നല്‍കി. നടപടി നേരിട്ടവരില്‍ പഞ്ചായത്തംഗവും ബാങ്ക് സെക്രട്ടറിയും ഉള്‍പ്പെടെയുണ്ട്.

Signature-ad

രക്തസാക്ഷി ദിനത്തില്‍ പാര്‍ട്ടി നിശ്ചയിച്ച വഴിയിലൂടെ പ്രകടനം നയിച്ചില്ല. സ്ഥാനത്തും അസ്ഥാനത്തും മുദ്രാവാക്യം വിളിച്ചു. ബോധപൂര്‍വം സമയം വൈകിപ്പിച്ച് പ്രകടനം നടത്തി തുടങ്ങിയ കാര്യങ്ങളാണ് നടപടിക്ക് നിരത്തുന്നത്. നിസാര കാരണങ്ങള്‍ നിരത്തി വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് നേതൃത്വത്തില്‍ ഒരുവിഭാഗം പറഞ്ഞു. പ്രതിഷേധത്തിനിടയിലും നടപടിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നേതൃത്വത്തി ന്റെ നിലപാടിനെതിരെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി മുന്നൂറിലധികം പ്രവര്‍ത്തകര്‍ രാജിയിലേക്ക് നീങ്ങുന്നതായും വിമതര്‍ വ്യക്തമാക്കി.

Back to top button
error: