NEWS

സഞ്ചരിക്കുന്ന എടിഎം; പോസ്റ്റ് മാൻ പണം വീട്ടിലെത്തിക്കും

നി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട. പ്രായാധിക്യമോ അനാരോഗ്യമോ കാരണം പണം കൈയ്യില്‍ കിട്ടാതെ ഇരിക്കുകയും ഇല്ല.
ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടോ? ആവശ്യമെങ്കില്‍ തപാല്‍ വകുപ്പ് പണം സുരക്ഷിതമായി വീട്ടില്‍ എത്തിച്ച്‌ തരും!
ആധാര്‍ എനെബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റമാണ് (എഇപിഎസ്) ഇതിനായി ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ആധാര്‍ ഉപയോഗിച്ച്‌ പേയ്‌മെന്റ് നടത്താന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ബാങ്കിന്റെ സംവിധാനമാണ് എഇപിഎസ്.
 ബാലന്‍സ് പരിശോധന, പണം പിന്‍വലിക്കല്‍, ആധാര്‍ ഫണ്ട് ട്രാന്‍സ്ഫര്‍, മിനി സ്റ്റേറ്റ്‌മെന്റ് എന്നീ സേവനങ്ങളാണ് എഇപിഎസ് വഴി ലഭിക്കുക. 2016 ലാണ് ഈ സേവനം പ്രാബല്യത്തില്‍ വന്നെങ്കിലും ഈ അടുത്ത കാലത്താണ് ആളുകള്‍ എഇപിഎസ് സംവിധാനം കൂടുതലായി പ്രയോജനപ്പെടുത്തി തുടങ്ങിയത്.

ചെയ്യേണ്ടത് ഇത്രമാത്രം

1. സമീപത്തുളള പോസ്റ്റോഫീസില്‍ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യമറിയിക്കാം.

Signature-ad

2. പേര്, മേല്‍വിലാസം, പിന്‍ കോഡ്, മൊബൈല്‍ നമ്ബര്‍ എന്നിവ നല്‍കണം.

3. 48 മണിക്കൂറിനകം പോസ്റ്റ്മാന്‍ വീട്ടിലെത്തും.

4. ഒരു ദിവസം 10,000 രൂപ വരെ പിന്‍വലിക്കാം.

5. ഏത് ബാങ്ക് ശാഖയില്‍ നിന്നും പണം പിന്‍വലിക്കാം.

6. ആധാര്‍ നമ്ബര്‍ കൈവശമുണ്ടായിരിക്കണം.

7. വിരലടയാളം മെഷീന്‍ ഉപയോഗിച്ച്‌ രേഖപ്പെടുത്തും.

 

8. ആധാറും ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്ബറും തമ്മില്‍ ബന്ധപ്പെടുത്തിയിരിക്കണമെന്ന് മാത്രം.

Back to top button
error: