സോനിപത്: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. ഹരിയാന സോനിപത് ബിദല്‍ സ്വദേശി അഞ്ജലിയാണ് ആസിഡ് ആക്രമണം നടത്തിയത്.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ദില്ലി മയൂര്‍ വിഹാര്‍ സ്വദേശി ശ്യാം സോനിപതിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും മുന്‍പ് പ്രണയത്തിലായിരുന്നു എന്നാണ് സൂചന. വിവാഹം കഴിക്കാനായി അഞ്ജലി നിരന്തരം യുവാവിനെ സമ്മര്‍ദം ചെലുത്തിയിരുന്നു. വിവാഹത്തെക്കുറിച്ച് വീട്ടില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ അഞ്ജലി നേരത്തെ വിവാഹിതയായിരുന്നു എന്ന വിവരം അറിഞ്ഞ ശ്യം പ്രണയബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.