കോഴിക്കോട്: വിവാഹിതയായ യുവതിയുമായി ഒളിച്ചോടിയ യുവാവ് പോലീസ് സ്റ്റേഷനില്‍ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട്ട് വനിതാ പോലീസ് സ്റ്റേഷനിലാണ സംഭവം. തിരുവവന്തതപുരം സ്വദേശിനിയായ വിവാഹിതക്കൊപ്പം സ്റ്റേഷനിലെത്തിയ നിലമ്പൂര്‍ സ്വദേശി അക്ബറലിയാണ് ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. 26 വയസുകാരിയായ യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനില്‍ ഇരുവരും ഹാജരായത്. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്ന് പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. ഭര്‍തൃവീട്ടിലേക്കില്ലെന്ന് യുവതിയും പറഞ്ഞു.
അതേസമയം, യുവതിയെ കാണാനില്ലെന്ന കേസുള്ളതിനാല്‍ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. ഇതിനിടയില്‍ യുവാവും യുവതിയും തമ്മില്‍ സ്റ്റേനില്‍ വെച്ചു തന്നെ ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമുണ്ടായി. യുവാവിന്റെ മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. തുടര്‍ന്ന് യുവിവാനൊപ്പം പോകുന്നില്ലെന്ന് യുവതി തീരുമാനെടുത്തു.
ഇതോടെ യുവാവ് പുറത്ത് കടയില്‍ പോയി ബ്ലേഡ് വാങ്ങി സ്റ്റേഷനില്‍ ആത്മഹത്യശ്രമം നടത്തിയത്. ഉടന്‍ തന്നെ പോലീസ് യുവാവിനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചു. തമിഴ് യുവനടന്റെ ഫാന്‍സ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇരുവരും അംഗങ്ങളാവുകയും തുടര്‍ന്ന് അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിനിമയിലെ റൊമാന്റിക് നായകനെ അനുകരിച്ചുള്ള പ്രണയരംഗങ്ങളാണ് ഇരുവര്‍ക്കും വിനയായതും.