കണ്ണൂര്‍: പോക്സോ കേസില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ 15 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് ജിതേഷിനെ കഴിഞ്ഞ ജനുവരി 28നു തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്.
ജാമ്യത്തിലിറങ്ങിയ ശേഷം ഇതേ പെണ്‍കുട്ടിയെ ഈ മാസം 26 നു വൈകിട്ട് നാലു മണിയോടെ ധര്‍മ്മശാലയ്ക്കു സമീപത്തെ പമ്പ് ഹൗസിലേക്ക് പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പുതിയ കേസ്.
റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിക്കു കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ജിതേഷ് വീണ്ടും ധര്‍മശാലയില്‍ എത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.