NEWS

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച്‌ കടന്നുകളഞ്ഞ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അറസ്‌റ്റില്‍ 

കൊച്ചി: വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച്‌ കടന്നുകളഞ്ഞ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അറസ്‌റ്റില്‍.
യൂത്ത്‌ കോണ്‍ഗ്രസ്‌ വര്‍ക്കല നടയറ ടൗണ്‍ മുന്‍ പ്രസിഡന്റ്‌ തിരുവനന്തപുരം ചെമ്മരുതി മേലേത്തില്‍വീട്ടില്‍ അക്‌ബര്‍ ഷായാണ്‌ (35) എറണാകുളം നോര്‍ത്ത്‌ പൊലീസിന്റെ പിടിയിലായത്‌.

ഞായര്‍ രാത്രി 7.30ന്‌ കലൂര്‍ പള്ളിക്ക്‌ എതിര്‍വശം ബാങ്ക്‌ റോഡില്‍ ഭര്‍ത്താവിനൊപ്പം നടന്നുപോയ എഴുപതുകാരിയുടെ മാല മോഷ്ടിച്ച്‌ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

 

Signature-ad

സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം പിന്തുടര്‍ന്ന്‌ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പിടികൂടിയത്‌. രണ്ടുപവന്റെ മാലയാണ് മോഷ്ടിച്ചത്. എസ്‌ആര്‍എം റോഡില്‍ വാടകയ്ക്ക്‌ താമസിച്ച മുറിയില്‍നിന്ന് മാല കണ്ടെടുത്തു.

 

ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായാണ് മൊഴി നല്‍കിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തപ്പോഴാണ്‌ അക്‌ബര്‍ ഷാ കുറ്റം സമ്മതിച്ചത്.

Back to top button
error: