KeralaNEWS

‘പ്രവീൺ ഇറവങ്കര’യുടെ കനൽപ്പൂവ് 100ന്റെ നിറവിൽ

പ്രശസ്ത തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര രചനയും സൂപ്പർ ഹിറ്റുകളുടെ അമരക്കാരൻ ബൈജു ദേവരാജ് സംവിധാന മേൽനോട്ടവും നിർമ്മാണവും നിർവ്വഹിക്കുന്ന ‘കനൽപ്പൂവ് ‘പരമ്പര സൂര്യ ടിവിയിൽ സൂപ്പർ ഹിറ്റായി 100 എപ്പിസോസ് പിന്നിടുന്നു.

അതി സമ്പന്നമായ
മാണിക്യ മംഗലത്ത് തറവാട്ടിൽ ഹരിദാസ് എന്ന നിഷ്കളങ്കനായ ചെറുപ്പക്കാരനെ വിവാഹം കഴിച്ചെത്തുന്ന സാധാണക്കാരിയും വിദ്യാസമ്പന്നയുമായ ജനനി എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് കനൽപ്പൂവ്.
ഹരിയുടെ വല്ല്യേട്ടൻ വിശ്വനാഥനാണ് വീടും നാടും ഭരിക്കുന്നത്.
വിശ്വനാഥനും അയാളുടെ സഹോദരങ്ങളും വിവാഹം കഴിച്ചു കൊണ്ടു വന്ന സുന്ദരികളും പഠിപ്പുളളവരുമായ നാലു പെൺകുട്ടികളെ തടവിൽ പാർപ്പിച്ചിരിക്കുന്ന ഭൂതത്താൻ കോട്ടയാണ് ശരിക്കും ആ തറവാട്.
അടിച്ചമർത്തപ്പെട്ട പെൺമനസ്സുകളുടെ ഉയർത്തെഴുന്നേൽപ്പിന്റെ അതിമനോഹരവും സംഭ്രമജനകവുമായ കഥയാണ് ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്.

Signature-ad

സംവിധാനം: ടി.എസ്സ് സജി, ഡി.ഒ.പി:പ്രഭു.
യദു കൃഷ്ണൻ,തൃശൂർ ആനന്ദ്, അമ്പിളിദേവി, മങ്ക മഹേഷ്, ചിലങ്ക, വൈഷ്ണവി, സനുരാജ്, പൂജപ്പുര രാധാകൃഷ്ണൻ, ഓമന ഔസേപ്പ്, ശ്രീപത്മം, ടി.ആർ കൃഷ്ണൻ, ലക്ഷ്മിമായ, ദാവീദ്, നവീൻ അറക്കൽ, കെ.പി.എ.സി വൈശാഖൻ, സിനി പ്രസാദ് തുടങ്ങിയ സിനിമ-സീരിയൽ താരങ്ങൾ അണിനിരക്കുന്ന കനൽപ്പൂവ് എല്ലാ രാത്രിയും 9.30ന് സംപ്രേഷണം ചെയ്യുന്നു.

Back to top button
error: