LocalNEWS

”കൊറോണക്കെതിരേ പാത്രം കൊട്ടിയതുപോലെ”…ലഹരിവിരുദ്ധ ദീപം തെളിക്കലിനെ പരിഹസിച്ച് സി.പി.എം നേതാവ്

പത്തനംതിട്ട: മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ദീപം തെളിക്കാനുള്ള മന്ത്രി എം.ബി രാജേഷിന്റെ ആഹ്വാനത്തിനെതിരേ പരിഹാസവുമായി സി.പി.എം പ്രാദേശിക നേതാവ്. കൊറോണയ്ക്ക് എതിരെ പാത്രം കൊട്ടിയത് പോലെയാണ് ലഹരിക്കെതിരെ ദീപം തെളിയിക്കല്‍ എന്നാണ് പരിഹാസം.

പത്തനംതിട്ട നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം സാബുവാണ് പരിഹാസവുമായി രംഗത്തെത്തിയത്. ലോക്കല്‍ കമ്മിറ്റിയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് കമന്റ്. ലഹരിക്കെതിരേ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം.

Signature-ad

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും.

പരിപാടിയുടെ ഭാഗമായി എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കല്‍ ഇന്നലെ നടന്നു. തൃത്താല മണ്ഡലത്തിലെ കൂറ്റനാട് സെന്‍ട്രലില്‍ നടന്ന പരിപാടിയില്‍ മന്ത്രി എം.ബി രാജേഷ് പങ്കെടുത്തു.

 

 

Back to top button
error: